ലോക ബാങ്ക് സംഘടിപ്പിക്കുന്ന ലോക യുവജന സമ്മേളനത്തിലേക്ക് മലയാളിക്ക് ക്ഷണം. കിങ്ങിണിമറ്റം സ്വദേശിയായ പോൾ വി മാത്യുവിനാണ് ഈ അസുലഭ അവസരം. ലോക ബാങ്ക് ആസ്ഥാനമായ വാഷിങ്ടൺ ഡി സി യിൽ വച്ച നടക്കുന്ന സമ്മേളനത്തിൽ പോൾ ഇന്ത്യയെ പ്രധിനിധീകരിക്കും. "നവസഹസ്രാബ്ദത്തിലെ വിദ്യാഭ്യാസം - ഒരു പുനർ ചിന്ത" എന്ന വിഷയത്തിലാണ് സമ്മേളനം നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ നവീന മാറ്റങ്ങൾ നിർദ്ദേശിക്കുകയും ദിർഘ വീക്ഷണത്തോടെ സമീപിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്കാണ് യുവജന സമ്മേളനത്തിലേക്ക് ക്ഷണം. ഗ്രീൻ ലൈഫ് ഇന്ത്യ നെറ്റ് വർക്ക് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് .
ടെലികോം മന്ത്രാലയത്തിന്റെ ബ്രോഡ് ബാൻഡ് പോളിസി വർക്ക്ഷോപ്, കേന്ദ്ര
വിവരസാങ്കേതിക വകുപ്പിന്റെ കമ്മ്യുണിറ്റി റേഡിയോ സമ്മിറ്റ്, ജാഗ്രിതി യാത്ര, യൂത്ത് ജാം, ഗ്രാമ്യ മാന്തൻ
തുടങ്ങി നിരവധി ദേശിയ പ്രാധാന്യമുള്ള പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിൽ ജോലി ചെയ്യുന്നു. മാനേജ്മെന്റിൽ ബിരുദാന്ത ബിരുദം നേടിയ പോൾ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ 'സുസ്ഥിര വികസനം' എന്ന വിഷയത്തിൽ പി. എച്. ഡി. പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ്. പൂത്തൃക്ക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥി ആയിരുന്നു.
കിങ്ങിണിമറ്റം വാഴയിൽ അന്നമ്മ-മത്തായി ദമ്പതികളുടെ മകനാണ്.
No comments:
Post a Comment