വളരെ ആകസ്മികമായിട്ടായിരുന്നു ആ യാത്ര . പതിവുപോലെ സുഖകരമായ കാലാവസ്ഥ . സാമാന്യം നല്ല തണുപ്പുണ്ട് . ഘോര വനാന്തരത്തില്‍ നിന്നും കള കള നാദത്തോടെ ഒലിച്ചിറങ്ങുന്ന അരുവിയും നിലയ്ക്കാതെ തുടരുന്ന കിളി നാദവും ..... പതിവില്‍ നിന്നും വിത്യസ്തമായിരുന്നില്ല ആ രാത്രിയും . കണ്ടു മടുത്ത കാഴ്ചകള്‍ക്കപ്പുരം തേക്കടി പുതുതായി എന്തെങ്കിലും സമ്മാനിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതിക്ഷിച്ചില്ല. എന്നാല്‍ മാന്നാന്റെ നാട്ടില്‍ ഞങ്ങളെ പിറ്റേന്ന് സ്വികരിച്ചത് മന്നാന്‍ സമുദായത്തിന്റെ പ്രാദേശിക തലവന്‍ വില്‍സനായിരുന്നു . കേരള വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലെ സംഘ ടിപ്പിക്കുന്ന 'Traditional Trails' എന്ന ഗ്രാമിന ജിവിതാനുഭവ ടൂര്‍ പരിപാടിയിലെക്കാനു അദ്ദേഹം ഞങ്ങളെ കുട്ടിക്കൊണ്ട് പോയത് . ഇന്നത്തെ യാത്ര കുടുതല്‍ ആസ്വാദ്യകരമാകനെ എന്ന പ്രതിക്ഷയോടെ യാത്ര ആരഭിച്ചു .
കാട്ട് പുക്കള്‍ കൊണ്ട് നിര്‍മ്മിച്ച സുഗന്ധം പരത്തുന്ന പുമാലയും നാടന്‍ കരിക്കിന്‍ വെള്ളവുമായി പരമ്പരാഗത ശൈലിയില്‍ വളരെ ഉഷ്മളായ സ്വികരണം . വളരെ മനോഹരമായി മുളകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ സ്വികരണ മുറി ഞങ്ങള്‍ക്ക് വളരെ വിത്യസ്തമായി തോന്നി . ശിതികരിച്ച മുറിയെക്കാള്‍ സുഖകരം . വിവിധ തരത്തിലുള്ള കരകൌശല വസ്തുക്കള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു . എല്ലാം തന്നെ പ്രാദേശികമായി നിര്‍മ്മിച്ചത് . മന്നാന്‍ ആദിവാസി സമുഹത്തിലെ തന്നെ ടൂര്‍ ഗൈഡായ 'മണിയപ്പന്‍ ' അന്നത്തെ യാത്രയെക്കുറിച് വിവരിച്ചു . എന്തൊക്കെ കാണാം , എന്തൊക്കെ ചെയ്യാം , എന്തൊക്കെ ചെയ്യരുത് ഇങ്ങനെ ഏറെ .തുടര്‍ന്ന്‍ അയാള്‍ മന്നാന്‍ സമുദായത്തെക്കുരിച് വാചാലനായി . നുട്ടാണ്ടുകളുടെ പരാമ്പര്യമുണ്ട് മന്നാന്‍ സമുദായത്തിന് . കോഴിമല രാജാവിന്റെ ഭരണത്തിന്‍ കിഴില്‍ ഒരുമയോടെ കഴിയുകയാണ് അവര്‍ . വളരെ ആധുനികമായ ഭരണസംവിധാനമാണ് അവര്‍ക്കുള്ളത് . മുപ്പന്‍ , തലൈവാര്‍ , കാണി ഇങ്ങനെ നിരവധി പദവികള്‍ വഹിക്കുന്ന ഗോത്ര നേതാക്കന്മാര്‍ . ഇന്നത്തെ നമ്മുടെ ഭരണ സംവിധാനം പോലെ തന്നെ പ്രധാനമന്ത്രി , മുഖ്യമന്ത്രി , മന്ത്രിമാര്‍ , പട്ടാളം , പോലീസ് , കോടതി , കലക്ടരുമാര്‍ ഇങ്ങനെ തുടര്‍ന്നു പോകുന്നു . അവിശ്വസനീയമായി തോന്നും . സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഘടന ഇവരില്‍ നിന്ന് പകര്‍ത്തിയതാനത്രേ . മന്നാന്‍ സമുദായത്തിന്റെ ആചാരങ്ങള്‍ വളരെ വിചിത്രമായി തോന്നി . 13 വയസ്സാകുന്നതോടെ പെണ്‍കുട്ടികളെ വനാന്തരത്തില്‍ 'സത്രം' എന്നിടത്തെക്ക് മാറ്റും. 20 വയസ്സ് കഴിഞ്ഞാല്‍ ആണുങ്ങള്‍ അവര്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച സത്രത്തിലേക്കും. രണ്ട് കൂട്ടരുടെയും നിക്കങ്ങള്‍ നിരിക്ഷിക്കാന്‍ പ്രത്യേകം നിയമിച്ച മുതിര്‍ന്നവര്‍ ഉണ്ടാകും . പെണ്‍കുട്ടികള്‍ കല്യാണത്തിനു ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരെ കാട്ടില്‍ ഏകരായി ഒളിപ്പിക്കുകയും വിവരം പുരുഷന്മാരെ അറിയിക്കുകയും ചെയ്യും . തുടര്‍ന്ന്‍ ആദ്യം പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് അവരെ വിവാഹം കഴിക്കാം . വിവാഹത്തിനു മുമ്പ് തന്നെ പെണ്‍കുട്ടി വരന്റെ വിട്ടില്‍ താമസം ആരംഭിക്കും . അവിടെയും ഉണ്ടാകും നിയന്ത്രണങ്ങളും നിരിക്ഷകരും . ഇടയ്ക്ക് കുഴപ്പങ്ങലുണ്ടാക്കിയാല്‍ കല്യാണം നിട്ടി വച്ച് ശിക്ഷ നടപ്പാക്കുമാത്രേ . ഈ കാലയളവ് കഴിഞ്ഞ ശേഷം വനത്തില്‍ വച്ച് ആഘോഷമായി മംഗല്യം നടത്തും .
ഞങ്ങള്‍ തികച്ചും ആവേശഭരിതരായി . വളരെ വിചിത്രമായിരിക്കുന്നു . തുടര്‍ന്ന്‍ മാന്നാന്റെ ആദിവാസി കുടികള്‍ക്ക് ഇടയിലുറെയുള്ള യാത്ര ആയിരുന്നു . മണ്ണ് കൊണ്ട് നിര്‍മ്മിച്ച വീട് . മുളയും ഓലകളും കൊണ്ട് മേല്‍ക്കുര തിര്‍ത്തിരിക്കുന്നു . വളരെ ബദ്ധപ്പെട്ട് ഞങ്ങള്‍ അതിന്റെ അകത്ത് കടന്നു . സുഖകരമായ അവസ്ഥ . തീ പുകച്ച് ആണ് അവര്‍ മേല്‍ക്കുര ദ്യടപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം മുറികള്‍ ഒന്നുമില്ല. വേനല്‍ക്കാലത്ത് തണുപ്പും മഴക്കാലത്ത് ചൂടും ലഭിക്കുന്ന രിതിയിലാണ് നിര്‍മ്മിതി . എന്താണ് അതിന്റെ പിന്നിലെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല . ഈ മേല്ക്കുരകള്‍ക്ക് പത്തിലധികം വര്‍ഷത്തെ ഈടുന്ദത്രെ . അത്ഭുതാവാഹം .
കൊട്ടയും വട്ടിയും , മീന്‍ കുടയും , വളയും , കരകൌശല വസ്തുക്കളും നിര്‍മ്മിക്കുന്ന ആദിവാസി കുടിലുകള്‍ . അവയുടെ നിര്‍മ്മാണ രിതിയും ഉപയോഗവും അവര്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു . കാടിന്റെ നടുവിലാണ് അവരുടെ വാസസ്ഥലം . 'കണ്ണാടി പായ ' - മന്നാന്‍ സമുദായത്തിന്റെ പാരമ്പര്യ നിര്‍മ്മിതിയാണ് . മുഖം വളരെ മിനിസപ്പേടുത്തി കണ്ണാടിക്ക് തുല്യമാക്കിയിരിക്കുന്നു . മുളകൊണ്ടാണ് ഈ ചെറിയ പായ നിര്‍മ്മിച്ചിരിക്കുന്നത് . നമ്മുടെ മുഖം അതില്‍ പ്രതിബിംബിക്കുന്നത് കാണാം . ഇവരുടെ സമുദായത്തില്‍ പ്രായം ചെന്ന ഒന്നോ രണ്ട് പേര്‍ക്കാണ് ഈ വിദ്യ കൈവശാമായിട്ടുള്ളൂ .
തുടര്‍ന്നുള്ള യാത്ര ഒരു ആദിവാസി കലാപ്രദര്‍ശന വിഭാഗത്തിന്റെ അടുത്തേക്ക് ആയിരുന്നു . തിര്‍ത്തും വനവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങള്‍ . അവര്‍ മനോഹരമായ ചില ഗാനങ്ങള്‍ ആലപിച്ചു . വളരെ ആസ്വാദ്യകരമായ നാദവും താളവും , ഞാനും അവര്‍ക്കൊപ്പം ചുവടുവച്ചു . " ഞങ്ങളുടെ ആഘോഷങ്ങള്‍ വനത്തില്‍ വച്ചാണ് നടക്കുക . ആഴ്ചകള്‍ നീളും . തമിഴും മലയാളവും കലര്‍ന്നതാണ് വായ് ഭാഷ . ഞങ്ങള്‍ക്ക് ലിപിയില്ല ." - മണിയപ്പന്‍ പറഞ്ഞു . എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരുണ്ട് അവര്‍ക്ക് . വില്‍സണ് നന്നായി ഇംഗ്ലിഷ് സംസാരിക്കനരിയാം . കാര്യങ്ങള്‍ എന്തായാലും അടുത്ത ഉത്സവത്തിന് ഞാനുമുണ്ടെന്നു പറഞ്ഞു ഞങ്ങള്‍ അവിടുന്നു അടുത്ത സ്ഥലത്തേക്ക് നിങ്ങി . ചെറു തേനീച്ചയും വന്‍ തെനിച്ചയും തെനെടുക്കുന്ന രിതിയും നാട്ടുകാര്‍ വിവരിച്ചു . ആദിവാസി കടയും ആദിവാസികുട്ടികളും വിവിധങ്ങളായ സസ്യങ്ങളും ഇങ്ങനെ സംപുര്‍ന്ന വൈവിധ്യത . വളരെ മനോഹരമായി പരിപാലിക്കുന്ന പുക്കള്‍ നിറഞ്ഞ ഉദ്യാനം , വലിയ പുക്കള്‍ , വര്‍ണ്ണങ്ങള്‍ നിറഞ്ഞ മത്സ്യങ്ങള്‍ - നയന മനോഹരമായിരിക്കുന്നു . ആദിവാസി ചായക്കടയില്‍ നിന്ന് നാടന്‍ പലഹാരവും രുചിയാര്‍ന്ന ചായയും .
തുടര്‍ന്നു ഞങ്ങള്‍ വിത്സന്റെ വിട്ടിലേക്ക് നടന്നു . അവിടെ നാടന്‍ ഭക്ഷണം തയ്യാരാക്കുന്നതെങ്ങനെ എന്ന് വിത്സന്റെ ഭാര്യ ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു . ഇടുങ്ങിയ അടുക്കള . പുകപടലങ്ങലുറെ ശല്യം കുറച്ചൊന്നുമല്ല , സാധാരണ അടുപ്പിലാണ് പാചകം , രാഗി പൊടിക്കുന്ന കല്ലും അതിന്റെ പ്രവര്‍ത്തനവും വളരെ രസകരമായി തോന്നി . കല്ലുകൊണ്ടുള്ള ആ ഉപകരണം കറക്കാന്‍ നല്ല ബുദ്ധിമുട്ട അനുഭവപ്പെട്ടു . വലിയ തടി കാലത്തിന്മേല്‍ വച്ച് അതില്‍ കയറിയിരിക്കുന്ന വിത്സന്റെ ഭാര്യ . മീന്‍ വാഴയിലയില്‍ വച്ച് തിയില്‍ ഇട്ട ചുട്ടു . പെരിയാറില്‍ നിന്ന് വിത്സണ്‍ പിടിച്ച ശുദ്ധ ജലമത്സ്യം വളരെ രുചികരമായി പാകം ചെയ്തിരിക്കുന്നു . രാഗിയും ചുട്ട മിനും സ്വാദേറിയ മീന്‍ കറിയും ഞാന്‍ വയറു നിറയെ കഴിച്ചു . എന്‍റെ സുഹ്യത്തുക്കള്‍ കുട്ടികള്‍ക്ക് കൊടുക്കാനായി അത് പൊതിഞ്ഞ മേടിക്കാനും മറന്നില്ല .
മണിയപ്പന്‍ പറഞ്ഞു - "നമ്മുടെ യാത്ര അവസാനിച്ചിരിക്കുകയാണ് .ഇനി നമുക്ക് തിരിക്കാം ". വില്സനോടും കുടുംബത്തോടും യാത്ര പറയാന്‍ തോന്നിയില്ല . വാച്ചില്‍ നോക്കിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞു . ഉച്ച വെയിലിന്റെ കാഠിന്യം ഇനിയും അനുഭവപ്പെട്ടിട്ടില്ല .ശുദ്ധ വായുവും ശുദ്ധ ജലവും ശുദ്ധ മത്സ്യവും എല്ലാം സ്വതന്ത്രമായി ആസ്വദിക്കാന്‍ ഇനിയും ഒരു വലിയ കാത്തിരുപ്പ് വേണ്ടി വരുമല്ലോ എന്ന നെടുവിര്‍പ്പോറെ ഞങ്ങള്‍ ചുവടുവചു . ദൈവമേ ഈ തനിമ എന്നും നിലനിക്കണേ എന്ന പ്രാര്‍ത്ഥനയോടെ .
No comments:
Post a Comment